ടി20 ലോകകപ്പ്: ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ഓസ്ട്രേലിയയിലേക്ക്

മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്ന സംശയത്തെ തുടർന്ന് മുഹമ്മദ് സിറാജിനെയും ഉമ്രാൻ മാലിക്കിനെയും ബാക്ക് അപ്പ് പേസർമാരായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. മെയ് ആറിന് ലോകകപ്പിനായി പുറപ്പെടുന്ന 15 അംഗ ഇന്ത്യൻ ടീമിനൊപ്പം ഇരുവരും ഓസ്ട്രേലിയയിലേക്ക് പോകും.

ഒക്ടോബർ ആറിന് പെർത്തിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അവിടെ ഒരാഴ്ച പരിശീലനം നടത്തിയശേഷം ബ്രിസ്ബേനിലേക്ക് പോകും. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം 17ന് ബ്രിസ്ബേനിൽ നടക്കും.

നേരത്തെ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തിയിരുന്നു. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് ഷമിയെ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ ലോകകപ്പ് ടീമിൽ ഇടം പിടിച്ച താരമാണ് ഷമി.