Latestസ്‌പോര്‍ട്‌സ്‌

ടി20 ലോകകപ്പ്; ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

പെര്‍ത്ത്: സ്വന്തം നാട്ടിൽ ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ഓസ്ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലേക്ക് മുന്നേറാൻ ഓസീസിന് ഇന്ന് ജയിക്കേണ്ടതുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പെർത്തിലാണ് മത്സരം. ലോകചാമ്പ്യൻമാരും ഏഷ്യൻ ചാമ്പ്യൻമാരും നേർക്കുനേർ വരുമ്പോൾ മികച്ച മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

സൂപ്പർ 12ന്‍റെ ഉദ്ഘാടന മത്സരത്തിൽ അയൽക്കാരായ ന്യൂസിലൻഡിനോട് 89 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെട്ടത്. മറുവശത്ത് അയർലൻഡിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക.

കരുത്തരായ ഇംഗ്ലണ്ട് ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇന്ന് തോൽവി ഏറ്റുവാങ്ങിയാൽ ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാകും. ഇംഗ്ലണ്ട്, അയർലൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഒസീസിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ.