ടി20 ലോകകപ്പ്; ഫൈനലിലെത്തിയാല്‍ ഇന്ത്യ കിരീടം നേടുമെന്ന് ഡിവില്ലിയേഴ്‌സ്

സിഡ്‌നി: 2022ലെ ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എ.ബി.ഡിവില്ലിയേഴ്‌സ്. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ ന്യൂസിലൻഡിന് എതിരെ ഇറങ്ങുമെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിക്കുമെന്നും മിസ്റ്റര്‍ 360 കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. “ഇന്ത്യന്‍ ടീമിലെ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവ് മികച്ച ഫോമിലാണ് കളിക്കുന്നത്. വിരാട് കോലിയും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെയ്ക്കുന്നു. രോഹിത് ഇതുവരെ ഫോം കണ്ടെത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് കുറഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ മത്സരം കാണാനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യ ഫൈനലിലെത്തിയാല്‍ കിരീടം ഉറപ്പാണ്” ഡിവില്ലിയേഴ്സ് പറഞ്ഞു.