ട്വന്റി 20 ലോകകപ്പ്; ടോസ് നേടി ന്യൂസീലൻഡ്, ബാറ്റിങ് തിരഞ്ഞെടുത്തു

സിഡ്നി: സിഡ്‌നിയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്ന് ജേതാക്കളായാണ് കിവീസിന്റെ സെമി പ്രവേശനം.

ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം അവസാന നിമിഷം സ്വന്തമാക്കിയാണ് പാക്കിസ്ഥാന്റെ വരവ്.ടൂർണമെന്റിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ച ന്യൂസീലൻഡിനു മേൽക്കൈ പ്രവചിക്കുന്നവർ പോലും പാക്കിസ്ഥാനെ എഴുതിത്തള്ളാൻ മടിക്കുകയാണ്.