ടി20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തി ദക്ഷിണാഫ്രിക്ക. വിജയം അനിവാര്യമായിരുന്ന പോരാട്ടത്തില്‍ 104 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. റിലീ റൂസ്സോയുടെ സെഞ്ചുറിയുടെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലായിരുന്നു ഇത്. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 16.3 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്തായി. ആൻറിച്ച് നോര്‍ക്യയ 10 റൺസിന് 4 വിക്കറ്റും സ്പിന്നർ ടബ്രൈസ് ഷംസി 20 റൺസിന് 3 വിക്കറ്റും വീഴ്ത്തി.