താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കാർ 21 വർഷത്തിനുശേഷം ‘കുഴിച്ചെടുത്ത്’ താലിബാൻ

കാബൂൾ: 2001 ൽ, യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയതിന് പിന്നാലെ, രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ താലിബാൻ ഭരണകൂടം കുഴിച്ചെടുത്തു. യുഎസ് സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ കുഴിച്ചിട്ട വാഹനം താലിബാൻ ഭരണകൂടം വീണ്ടെടുത്തത്. രണ്ട് ദശാബ്ദത്തിലേറെയായി മണ്ണിനടിയിൽ കുഴിച്ചിട്ടെങ്കിലും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

മുല്ല ഒമറിന്‍റെ വെളുത്ത ടൊയോട്ട കൊറോള പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സബൂൽ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ കുഴിച്ചുമൂടി. താലിബാൻ നേതാവ് അബ്ദുൾ ജബ്ബാർ ഒമറിയാണ് വാഹനം ഒളിപ്പിച്ചത്. വാഹനം കുഴിക്കാൻ അദ്ദേഹം തന്നെ നിർദ്ദേശം നൽകി.

“വാഹനത്തിൻ ഇപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. മുൻഭാഗത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചുവെന്ന് മാത്രം,”