തമിഴ് കലാസംവിധായകൻ ടി.സന്താനം അന്തരിച്ചു

തമിഴ് കലാസംവിധായകൻ ടി.സന്താനം അന്തരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോർട്ട്. സെൽവരാഘവൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ‘ആയിരത്തിൽ ഒരുവൻ’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന കലാസംവിധായകനാണ് സന്താനം.

തന്‍റെ ആദ്യ ചിത്രമായ ‘ആയിരത്തിൽ ഒരുവൻ’ എന്ന ചിത്രത്തിന്‍റെ നിർമ്മാണ രൂപകൽപ്പനയിലൂടെ പുരാതന ചരിത്ര കാലഘട്ടവും സമകാലിക കാലഘട്ടവും ആധികാരികമായി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് സന്താനം വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം, രജനീകാന്ത് ചിത്രം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സന്താനം.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മഹാൻ’ എന്ന ചിത്രത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘1947 ഓഗസ്റ്റ് 16’ എന്ന എ.ആർ.മുരുകദോസ് നിർമ്മിച്ച പീരിയോഡിക് ചിത്രമാണ് സന്താനത്തിന്‍റെ വരാനിരിക്കുന്ന ചിത്രം. ഗൗതം കാർത്തിക്, പുഗഴ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.