കഴുകന്മാരുടെ സംരക്ഷണത്തിന് നടപടികളുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ: കഴുകന്മാരെ സംരക്ഷിക്കാൻ പദ്ധതികളുമായി തമിഴ്‌നാട് സർക്കാർ. ഇതിന്‍റെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയിൽ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമുണ്ട്.

കഴുകന്മാരുടെ സംരക്ഷണത്തിനുള്ള കർമപദ്ധതികൾ സമിതി തയ്യാറാക്കും. ശവക്കുഴികളുടെ ശാസ്ത്രീയ പരിപാലനം, കഴുകന്മാരുടെ മരണത്തിന് കാരണമാകുന്ന വിഷ മരുന്നുകളുടെ നിരോധനം, കഴുകൻ സംരക്ഷണ പ്രജനന കേന്ദ്രങ്ങൾ, കഴുകന്മാരുടെ സെൻസസ് എടുക്കൽ, കഴുകൻ സംരക്ഷണ ബോധവൽക്കരണ പരിപാടികൾ, എന്നിവ സമിതി ആസൂത്രണം ചെയ്യും.