തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയെ അറസ്റ്റ് ചെയ്തു. നിരോധനം മറികടന്ന് ചെന്നൈയിലെ വെള്ളുവര്‍കോട്ടത്ത് പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

എടപ്പാടിക്കൊപ്പം നിരവധി അണ്ണാഡിഎംകെ നേതാക്കളും അറസ്റ്റിലായി. ഒ പനീര്‍സെല്‍വത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഇരിപ്പിടത്തിനടുത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.