ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകൾ

ടാറ്റ ഹാരിയർ എസ്യുവി മോഡൽ ലൈനപ്പ് രണ്ട് പുതിയ വേരിയന്‍റുകളുമായി വിപുലീകരിച്ചു.  എക്സ്.എം.എസ്, എക്സ്.എം.എ.എസ് എന്നീ രണ്ട് പുതിയ വേരിയന്‍റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്‍റെ എക്സ്എം, എക്സ്എംഎ വേരിയന്‍റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എക്സ്ഇ, എക്സ്എം വേരിയന്‍റുകൾക്ക് മുകളിലുള്ള എക്സ്എംഎസ് മാനുവൽ പതിപ്പിന് 17.20 ലക്ഷം രൂപയാണ് വില. എക്സ്എംഎ വേരിയന്‍റിന് മുകളിൽ നിൽക്കുന്ന പുതിയ ടാറ്റ ഹാരിയർ എക്സ്എംഎഎസ് ഓട്ടോമാറ്റിക്കിന് 18.50 ലക്ഷം രൂപ മുതലാണ് വില. മേൽപ്പറഞ്ഞ വിലകളാണ് പ്രാരംഭ എക്സ്-ഷോറൂം വിലകൾ.

എക്സ്എം, എക്സ്എംഎ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടാറ്റ ഹാരിയർ എക്സ്എംഎസ്, എക്സ്എംഎഎസ് വേരിയന്‍റുകൾക്ക് ഏകദേശം 1.11 ലക്ഷം രൂപ അധികം വിലയുണ്ട്. പനോരമിക് സൺറൂഫ് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി വരുന്നു. നേരത്തെ, എക്സ്ടി+, എക്സ്ടിഎ+, എക്സ്ഇസഡ്+, എക്സ്ഇസഡ്+, എക്സ്ഇസഡ്എസ് വേരിയന്‍റുകളിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഇലക്ട്രിക്കലി ഫോൾഡബിൾ ഒആർവിഎം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ എന്നിവയും ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.