ടാറ്റയുടെ അറ്റാദായത്തിൽ 25 ശതമാനം വർദ്ധനവ്

ടാറ്റാ കമ്യൂണിക്കേഷൻസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റാദായത്തിൽ 25.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം 532 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 107 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കമ്പനി 544 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഇതേ കാലയളവിൽ, ടാറ്റ കമ്മ്യൂണിക്കേഷന്‍റെ പ്രവർത്തന വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം ഉയർന്ന് 4,431 കോടി രൂപയായിരുന്നു. ഡാറ്റ ബിസിനസിൽ നിന്നുള്ള വരുമാനം 3,493 കോടി രൂപയാണ്.

ഈ കാലയളവിൽ കമ്പനിയുടെ മൂലധന ചെലവ് 52.7 മില്യൺ ഡോളറായിരുന്നു. ടാറ്റ കമ്മ്യൂണിക്കേഷന്‍റെ ഓഹരികൾ ഇന്ന് 3.61 ശതമാനം ഉയർന്ന് 1,239 രൂപയിലാണ് ക്ലോസ് ചെയ്തത്.