സിം​ഗിൾ ഡ്യൂട്ടിക്കെതിരായ ടി ഡി ഏഫ് യൂണിയൻ പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. തുടക്കത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നിലവിൽ വരുന്നത്.

എട്ട് ഡിപ്പോകളിൽ നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിലെ പോരായ്മകൾ യൂണിയനുകൾ ചൂണ്ടിക്കാണിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. സിഐടിയു ഇത് അംഗീകരിച്ചു. ബിഎംഎസ് തീരുമാനം അംഗീകരിച്ചിട്ടുണ്ടെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടഞ്ഞു വയ്ക്കുമെന്നും മാനേജ്മെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.