നന്നായി കളിക്കുന്ന ടീം വിജയിക്കും: ലോകകപ്പ് ഫൈനൽ പോരാട്ടം കാണാൻ മോഹൻലാൽ ഖത്തറിൽ

ദോഹ: അർജന്‍റീന-ഫ്രാൻസ് ഫൈനലിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് നടൻ മോഹൻലാൽ. അവസാന മത്സരം കാണാൻ ഖത്തറിലെത്തിയ അദ്ദേഹം ഖത്തറിന്റെ ലോകകപ്പ് സംഘാടനം അദ്ഭുതകരമാണെന്നും പറഞ്ഞു.

“ആവേശത്തിലാണ്. ആരാണ് ജയിക്കുന്നതെന്ന് പറയാനാവില്ല. ഇതൊരു മത്സരമാണ്. അവസാന നിമിഷം എന്തും സംഭവിക്കാം. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിക്കും,” അദ്ദേഹം പറഞ്ഞു.

ഖത്തർ മന്ത്രാലയത്തിന്‍റെ അതിഥിയായാണ് മോഹൻലാൽ ഖത്തറിലെത്തിയത്. അർജന്‍റീന-ഫ്രാൻസ് ഫൈനൽ മത്സരം ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.