പൃഥ്വിരാജിന്റെ ശബ്ദത്തിൽ ടീസർ; വരാൽ ഉടൻ തീയേറ്ററുകളിൽ

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വരാലി’ന്‍റെ ടീസർ പുറത്തിറങ്ങി. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തത്.

പൃഥ്വിരാജിന്‍റെ ശബ്ദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനാണ് തിരക്കഥ. ടൈം ആഡ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ കണ്ണൻ പറഞ്ഞിരുന്നു. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും.

സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ . ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. രവി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപ സെബാസ്റ്റ്യനും കെ.ആർ.പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.