ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ടീസ്ത സെതല്‍വാദ്

ന്യൂഡല്‍ഹി: ജാമ്യം ആവശ്യപ്പെട്ട് ടീസ്ത സെതല്‍വാദ് സുപ്രീം കോടതിയില്‍. ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ടീസ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ടീസ്ത സുപ്രീം കോടതിയെ സമീപിച്ചത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റുള്ളവർക്കുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍.ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തപ്പെട്ട കേസ്.