ഇ.ഡിയെയും സി.ബി.ഐയെയും തന്റെ വീട്ടിൽ ഓഫീസ് തുടങ്ങാൻ ക്ഷണിച്ച് തേജസ്വി

ഡൽഹി: ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തന്‍റെ വസതിയിലേക്ക് ഓഫീസ് തുടങ്ങാൻ ക്ഷണിച്ചു.

ബിഹാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്. ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികാര നടപടിയിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തേജസ്വി ഇ.ഡിയെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്.

രണ്ട് മാസത്തിന് ശേഷം വന്ന് റെയ്ഡ് നടത്താൻ എന്തിനാണ് കാത്തിരിക്കുന്നതെന്നും, ഇഡിക്കും സിബിഐക്കും തന്‍റെ വീട്ടിൽ ഓഫീസ് തുറന്ന് എത്രകാലം വേണമെങ്കിലും താമസിക്കാമെന്നുമായിരുന്നു തേജസ്വി യാദവിന്‍റെ പരിഹാസം.