വാട്ട്‌സ്ആപ്പ് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകൻ

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാം സ്ഥാപകൻ. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതി

രിക്കാൻ വാട്ട്സ്ആപ്പ് ഒഴികെ ഏത് മെസേജിംഗ് ആപ്ലിക്കേഷനും ഉപയോഗിക്കാമെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകൻ പവൽ ഡുറോവ് പറഞ്ഞു.

കഴിഞ്ഞയാഴ്ച വാട്ട്സ്ആപ്പിൽ കണ്ടെത്തിയ സുരക്ഷാ പിഴവാണ് ഈ വിമർശനത്തിന്‍റെ അടിസ്ഥാനം. വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോൾ ചെയ്ത് ഒരു ഹാക്കർക്ക് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാനുള്ള സാധ്യത നൽകുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചതായി വാട്ട്സ്ആപ്പ് ഉടമകളായ മെറ്റ പറഞ്ഞു. കഴിഞ്ഞ 13 വർഷമായി അവർ ചാരവൃത്തിക്ക് വഴിയൊരുക്കുന്നുവെന്നും ഡുറോവ് പറഞ്ഞു.

വാട്ട്സ്ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലേക്കും ഹാക്കർമാർക്ക് പൂർണ ആക്സസ് ലഭിക്കുമെന്ന് ഡുറോവ് തന്‍റെ ടെലഗ്രാം ചാനലിൽ കുറിച്ചു. ‘ഓരോ വർഷവും, വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങൾ എത്ര ധനികനാണെങ്കിലും, നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല’ ഡുറോവ് പറഞ്ഞു.