തീവ്രവാദ ധനസഹായം; മ്യാന്‍മറിനെ കരിമ്പട്ടികയില്‍പെടുത്തി എഫ്എടിഎഫ്

പാരീസ്: മ്യാൻമർ സർക്കാരിന് കനത്ത തിരിച്ചടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മ്യാൻമറിനെ കരിമ്പട്ടികയിൽപെടുത്തി. ഇതോടെ, ഇറാനും ഉത്തരകൊറിയയ്ക്കും ഒപ്പം ഭീകരവാദത്തിന് ധനസഹായം നൽകിയതിന് മ്യാൻമറിനെ ഇന്‍റർനാഷണൽ ഇക്കണോമിക് നിരീക്ഷണ ഏജൻസി (ഐഇഎ) കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

1989 ൽ ഗ്രൂപ്പ് ഓഫ് സെവൻ അഡ്വാൻസ്ഡ് ഇക്കോണമിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.

മ്യാൻമറിനെ ഉടൻ കരിമ്പട്ടികയിൽ പെടുത്തണമെന്നും അംഗരാജ്യങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എഫ്എടിഎഫ് ശുപാർശ ചെയ്തിട്ടുണ്ട്. മ്യാൻമറിലെ കാസിനോകൾ, അതിർത്തിയിലെ അനധികൃത വ്യാപാരം എന്നിവ സംബന്ധിച്ച ആശങ്കകളാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് ഫ്രാൻസ് ആസ്ഥാനമായുള്ള എഫ്എടിഎഫ് പറഞ്ഞു.