2023ൽ 50,000 സെമി ട്രക്കുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് ടെസ്‌ല

സാന്‍ഫ്രാന്‍സിസ്‌കോ: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല അടുത്ത വർഷം 50000 സെമി ട്രക്കുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. അടുത്ത വർഷം സെമി ട്രക്ക് ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു.

“വടക്കെ അമേരിക്കയ്ക്ക് പുറത്തേക്കും ടെസ്‌ല വിപണി വ്യാപിപ്പിക്കും. സെമി ട്രക്കിന്റെ വില ഇപ്പോള്‍ പറയുന്നില്ല, എന്നാൽ അത് യാത്രാ വാഹനങ്ങളേക്കാള്‍ കൂടുതലായിരിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രെയ്റ്റ്‌ലൈനര്‍ എന്ന കമ്പനിയാണ് നിലവിൽ യുഎസിലെ ക്ലാസ് 8 ട്രക്ക് വിപണിയിൽ മുൻനിരയിലുള്ളത്. 2020ൽ മാത്രം 71,000 യൂണിറ്റുകളാണ് ഫ്രെയ്റ്റ്‌ലൈനര്‍ വിറ്റഴിച്ചത്. 2019ൽ ഇവർ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റു.