ചൈനയിൽ ടെസ്‌ല കാർ ഇടിച്ച് മരണം; അപകട കാരണം ഓട്ടോ പൈലറ്റോ എന്ന് അന്വേഷണം

ചൈനയിൽ ടെസ്‌ല ഇലക്ട്രിക് കാറിടിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ, അപകടകാരണം ഓട്ടോപൈലറ്റിന്റെ സാങ്കേതികപ്പിഴവാണോ എന്ന് അന്വേഷിക്കും.

റോഡിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പായുകയായിരുന്നു. രണ്ട് സൈക്കിൾ യാത്രക്കാരെയും മൂന്ന് മോട്ടോർ സൈക്കിൾ യാത്രക്കാരെയും ഇടിച്ച കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്. കാർ നിയന്ത്രണം നഷ്ടപ്പെട്ട് 2 കിലോമീറ്ററോളം 150 കിലോമീറ്റർ വേഗത വരെ കൈവരിച്ച് സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.