ആഗോളതലത്തില്‍ 4000 ഇവി സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിച്ച് റെക്കോര്‍ഡിട്ട് ടെസ്‌ല 

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല ആഗോളതലത്തിൽ 4000ലധികം സൂപ്പർചാർജറുകൾ സ്ഥാപിച്ചു. കണക്കനുസരിച്ച് ഈ വർഷം 3971 സൂപ്പർ ചാർജറുകളാണ് കമ്പനി സ്ഥാപിച്ചത്. 2021ൽ ഇത് 2966 ആയിരുന്നു.

ടെസ്ലയുടെ സൂപ്പർചാർജർ കണക്ടറുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 36165 യൂണിറ്റുകളാണുള്ളത്. മുൻ വർഷത്തേക്കാൾ 34.44 ശതമാനം വർദ്ധനവാണിത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സൂപ്പർചാർജർ വിഭാഗത്തിൽ റെക്കോർഡ് വളർച്ച കൈവരിക്കാൻ ടെസ്ലയ്ക്ക് കഴിഞ്ഞുവെന്ന് ഫിനാൻഷ്യൽ അനലിസ്റ്റ് സ്ഥാപനമായ ഫിൻബോൾഡ് പറഞ്ഞു.