അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ഉത്തരവിട്ട് ടെക്സസ് ഗവർണർ

ടെക്സാസ്: അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതിനാൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് ടെക്സസ്-മെക്സിക്കോ അതിർത്തിയിലേക്ക് കൊണ്ടുപോകണമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബർട്ട് ഉത്തരവിട്ടു.

ടെക്സസ്, നാഷണൽ ഗാർഡ്, സ്റ്റേറ്റ് പോലീസ് എന്നിവയ്ക്ക് ഗവർണർ കർശന ഉത്തരവ് പുറപ്പെടുവിച്ചു.

അനധികൃത കുടിയേറ്റക്കാർ സമൂഹത്തെ അപകടത്തിലാക്കുന്നുവെന്നും ഇത്തരക്കാരെ പിടികൂടി അതിർത്തിയിലേക്ക് തിരിച്ചയക്കുകയാണ് ഇപ്പോൾ ആവശ്യമെന്നും ഗവർണർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.