തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ചയെ കോടതി സസ്പെൻഡ് ചെയ്തു

ബാങ്കോക്: തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ചയെ കോടതി സസ്പെൻഡ് ചെയ്തു. തായ്ലൻഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയാണ് പ്രധാനമന്ത്രിയെ സസ്പെൻഡ് ചെയ്തത്.

ബുധനാഴ്ചയാണ് പ്രധാനമന്ത്രിയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രയുത് ചാൻ-ഒ-ച പ്രധാനമന്ത്രി പദം വഹിക്കാൻ ഭരണഘടന അനുവദിച്ച കാലാവധി പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രിയായി തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും ആരോപിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം.