ദളപതി 66ന് പേരായി; ‘വാരിസ്’ ഫസ്റ്റ് ലുക്ക് കാണാം

‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ദളപതി 66 എന്നറിയപ്പെട്ട ചിത്രത്തിന് ‘വാരിസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയും പ്രധാനവേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.തമാൻ ആണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നടി രശ്മിക മന്ദാനയാണ് നായിക. ഫസ്റ്റ് ലുക്ക് റിലീസ് ചെയ്താണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. വിജയ്യുടെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷനു വലിയ പ്രാധാന്യം നൽകാത്ത ഒരു ഫാമിലി എന്റർടെയ്നറാണ് വാരിസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.