തലശ്ശേരിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞിന്റെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി.

മട്ടന്നൂർ ഉരുവച്ചാൽ സ്വദേശികളായ ബിജീഷിന്‍റെയും അശ്വതിയുടെയും മകളാണ് മരിച്ചത്. നേരത്തെ നടത്തിയ സ്കാനിംഗിൽ പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു. രണ്ട് തവണ വേദനയുണ്ടായിട്ടും പ്രസവം നടക്കാതായിട്ടും, സിസേറിയൻ നടത്താൻ ഡോക്ടർ സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

യുവതിയെ ചികിത്സിച്ച ഗൈനക്കോളജി വിഭാഗം ഡോക്ടറായ പ്രീജയ്ക്കെതിരെയാണ് പരാതി നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് കുട്ടി മരിച്ചത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഡോക്ടർക്കെതിരെ കുടുംബം തലശ്ശേരി പൊലീസിലും പരാതി നൽകി.