ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ‘തങ്കം’; ഫസ്റ്റ് ലുക്ക് പുറത്ത്

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തങ്കം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിൽ ഉണ്ട്. ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ. സംഗീതം ബിജി ബാൽ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ.

ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കണ്ട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിംഗ് തപസ് നായിക്ക്, സഹ നിർമ്മാണം രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ്- എഗ് വൈറ്റ് വിഎഫ്എക്സ്, സഹസംവിധായകൻ പ്രനീഷ് പ്രഭാകരൻ, പി.ആർ.ഒ. ആതിര ദിൽജിത്.