മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയതായി റിപ്പോർട്ട്

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ. ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം നടത്തിയത്. മംഗളൂരു സ്‌ഫോടത്തിന് ഒരാഴ്ച മുമ്പായിരുന്നു ട്രയല്‍ സ്‌ഫോടനമെന്നാണ് ലഭിക്കുന്ന വിവരം. 

ഭീകരസംഘടനയായ ഐസിസിലേക്ക് ആകൃഷ്ടനായ ഷരീഖിന് ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ സഹപാഠികളായ സയീദ് യാസിന്‍, മുനീര്‍ അഹമ്മദ് എന്നിവരെയും ഇയാൾ സംഘത്തിലെത്തിച്ചു. ഷാരിഖാണ് ഇരുവരെയും ബോംബ് നിർമ്മിക്കാൻ പരിശീലിപ്പിച്ചത്.

ഷാരിഖ് നൽകിയ വീഡിയോകൾ, പി.ഡി.എഫ് ഫയലുകൾ എന്നിവ ഉപയോഗിച്ച് ബോംബുകൾ എങ്ങനെ നിർമ്മിക്കാമെന്ന് മറ്റ് രണ്ട് പേരും പഠിക്കുകയായിരുന്നു. ഇതിനായി ബാറ്ററികൾ, വയറുകൾ, റിലേ സർക്യൂട്ടുകൾ എന്നിവ ഓൺലൈനായി വാങ്ങി. സംഘം ശിവമോഗയിലെ കെമ്മനഗുഡിയില്‍വെച്ചാണ് പരീക്ഷണ സ്‌ഫോടനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.