വിവേകിനെതിരായ നടപടി സംഘടനാപരം; വനിതാ പ്രവർത്തകയുടെ പരാതി കിട്ടിയില്ല

തിരുവനന്തപുരം: പാലക്കാട് യൂത്ത് കോൺഗ്രസ് പഠനക്യാമ്പിൽ നേതാവിനോട് മോശമായി പെരുമാറിയതായി പെൺകുട്ടി പരാതി നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. പരാതി ലഭിച്ചിട്ടും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വം പരാതി പൊലീസിന് കൈമാറിയില്ലെന്ന വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തികച്ചും അടിസ്ഥാന രഹിതമാണ്.

സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന് സ്വന്തമായി പോലീസും കോടതിയും ഇല്ല. അതിനാൽ പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിച്ച് നിയമം നടപ്പാക്കും.

വാർത്തയിൽ കാണിച്ചിരിക്കുന്ന പരാതിയുടെ സത്യസന്ധതയെക്കുറിച്ച് സംസാരിക്കേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ, സാധ്യമായ എല്ലാ നിയമസഹായവും നൽകും. പൊലീസിനെ സമീപിക്കാനുള്ള പിന്തുണയും നൽകും. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല.