സേനയിലെ ചിലരുടെ ചെയ്തികള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തെറ്റായ നടപടികളാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവൃത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും ഇത്തരക്കാർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന് ചേരാത്തതും ജനങ്ങൾക്കും പോലീസ് സേനയ്ക്കും ഒരു തരത്തിലും സ്വീകാര്യമല്ലാത്തതുമായ നടപടികൾ ചിലരുടെ ഭാഗത്തുനിന്നുണ്ടായാൽ അത് സ്വാഭാവികമായും വിമർശനങ്ങൾക്ക് ഇടയാക്കും. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഏറ്റവും മികച്ച നിലവാരത്തിലുള്ള സേനയെ അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.