രാഹുല്‍ ഗാന്ധിയെ ചേര്‍ത്തുള്ള പരസ്യം ലക്ഷ്യം; സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തില്‍ നിന്നും പിന്മാറി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് രാഹുൽ ഗാന്ധി പിൻവാങ്ങിയതിൽ വിവാദം. ഫണ്ട് വിവാദത്തെ തുടര്‍ന്നാണ് രാഹുല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിക്ക് പരസ്യമെന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയെ എത്തിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

ഇതിനായി പണം പിരിച്ചതായി ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഡി.സി.സി അധ്യക്ഷന്‍ പാലോട് രവി രാഹുൽ ഗാന്ധിയെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആശുപത്രി മാനേജ്മെന്‍റിൽ നിന്ന് പണം പിരിച്ചതായി പരാതിയിൽ പറയുന്നു.