Latestലോകംസ്‌പോര്‍ട്‌സ്‌

ആരാധകരുടെ പെരുമാറ്റം അതിരുവിട്ടു; ക്രൊയേഷ്യയ്ക്ക് 43 ലക്ഷം രൂപ പിഴ

ദോഹ: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡ ഗോൾകീപ്പർ മിലാൻ ബോർഗനെ ക്രൊയേഷ്യൻ ആരാധകർ കൂക്കിവിളിച്ചു. സംഭവത്തിൽ ഫിഫ 43 ലക്ഷത്തോളം രൂപ ക്രൊയേഷ്യന്‍ ടീമിന് പിഴ ചുമത്തി.

സെർബിയക്കാരനായ മിലൻ ബോർഗൻ കാനഡയിലേക്ക് കുടിയേറി പാർത്തതാണ്. ഇത് സൂചിപ്പിച്ച് ആരാധകർ ബോർഗനെ പരിഹസിച്ച് പാട്ടുപാടുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു.

വെള്ളിയാഴ്ച നടക്കുന്ന ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യ ബ്രസീലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ റയ്യാൻ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് കിക്കോഫ്.