കോലിയുടെ ജിവീതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്; അഭിനന്ദനവുമായി സച്ചിന്‍

മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലിയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. “നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാം” വിജയത്തിനുശേഷം ബാറ്റിങ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിൽ കുറിച്ചു. “നിങ്ങളുടെ കളി കാണാന്‍ തന്നെ എന്തൊരഴകായിരുന്നു. പ്രത്യേകിച്ച് പത്തൊമ്പതാം ഓവറില്‍ ബാക് ഫൂട്ടില്‍ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്സര്‍, അസാമാന്യമായിരുന്നു അത്. മികച്ച പ്രകടനം തുടരൂ”. സച്ചിന്‍ ട്വീറ്റ് ചെയ്തു.

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിങ്സാണ് ഇതെന്ന് വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു.

തലമുറകൾ ഓർക്കുന്ന ഇന്നിംഗ്സ് എന്നാണ് കോഹ്ലിയുടെ പ്രകടനത്തെ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ വിശേഷിപ്പിച്ചത്.