മറഡോണയുടെ കേരളത്തിലെ ഏറ്റവും വലിയ ശില്‍പം അനാച്ഛാദനത്തിന് തയ്യാറെടുക്കുന്നു
കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മറഡോണ പ്രതിമ കണ്ണൂരിൽ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ശിൽപി എൻ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ അർജന്‍റീനിയൻ ഇതിഹാസത്തിന്‍റെ സമ്പൂർണ്ണ കളിമൺ രൂപം പൂർത്തിയായി. ഏഴര അടിയാണ് ഈ ശിൽപത്തിന്‍റെ ഉയരം.
മറഡോണയുടെ വീഡിയോകളും ചിത്രങ്ങളും ലൈഫ് മോഡലുകളുടെ പോസുകളും നിരീക്ഷിച്ചുകൊണ്ടാണ് ശിൽപം പൂർത്തിയാക്കിയതെന്നും ഘടനയിലും രൂപത്തിലും ഊർജ്ജവും ചുറുചുറുക്കും ഉൾക്കൊള്ളുന്ന ഒരു രൂപമായിരിക്കേണ്ടത് നിർബന്ധമാണെന്നും മനോജ് കുമാർ പറഞ്ഞു.
ലോക ഫുട്ബോളിന്‍റെ അഭിനിവേശമായ മറഡോണ, രാജ്യത്തിന്‍റെയും ദേശത്തിന്റേയും സൂചനകൾ ഒഴിവാക്കി, ശിൽപഭാഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സൃഷ്ടിക്കപ്പെട്ടു. സംജ്യോത് ഏച്ചൂർ, പ്രജിൽവാരം എന്നിവർ നിർമ്മാണത്തിൽ സഹായികളായി പ്രവർത്തിച്ചു.