കൂടും ക്യാമറകളും വച്ചു; പിടിതരാതെ മണ്ഡകവയലിലെ കടുവ

വയനാട്: വയനാട് മീനങ്ങാടി മണ്ഡകവയലില്‍ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, മണ്ഡകവയല്‍ തുടങ്ങിയ പ്രദേശങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് നേരെ കടുവ ആക്രമണം പതിവായതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പക്ഷേ, കൂട് കഴിഞ്ഞിട്ട് മൂന്നു ദിവസം കഴിഞ്ഞു. കടുവ കെണിയിൽ വീണിട്ടില്ലെന്ന് മാത്രമല്ല, വളർത്തുമൃഗങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്നു.

മൈലമ്പാടി പുല്ലുമലയിൽ ഇന്നലെയാണ് കടുവ ഇറങ്ങിയത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ജോസഫിന്‍റെ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൂട് സ്ഥാപിച്ച സ്ഥലത്തിന് സമീപമാണ് കടുവ എത്തിയത്. ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുവ ഒരു മാസത്തിനിടെ രണ്ട് പശുക്കളെയാണ് കൊന്നത്. ആക്രമണത്തിൽ രണ്ട് പശുക്കൾക്ക് മാരകമായി പരിക്കേറ്റു. കടുവയും മനുഷ്യർക്കെതിരെ തിരിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. വീടിന് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ കടുവ റോഡിലൂടെ നടക്കുന്നതായി കാണാം. ഇരുട്ടാകുമ്പോൾ പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു.