റോബി കോള്‍ട്രെയ്‌ന്റെ മരണ കാരണം ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായത് 

ലണ്ടന്‍: ഹാരി പോട്ടർ താരം റോബി കോൾട്രെയ്ന്റെ മരണ കാരണം പുറത്ത്. യുകെയിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. റോബി കോൾട്രെയ്ന്റെ മരണ സർട്ടിഫിക്കറ്റ് പ്രകാരം രക്ത, ശ്വാസകോശ അണുബാധയും ഹൃദയസ്തംഭനവുമാണ് മരണകാരണം.

ഹാരി പോട്ടർ, ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ സ്കോട്ടിഷ് താരത്തിന് അമിതഭാരവും ടൈപ്പ് -2 പ്രമേഹവും ഉണ്ടായിരുന്നു. ഒക്ടോബർ 14 ന് സ്കോട്ട്ലൻഡിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു റോബി കോൾട്രെയ്ന്റെ അന്ത്യം. എന്നാൽ മരണകാരണം അന്ന് വെളിപ്പെടുത്തിയിരുന്നില്ല.