കുഞ്ഞിന് നേരെ പത്തിവിടര്‍ത്തി മൂര്‍ഖന്‍; അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ

ബെംഗളൂരു: പത്തിവിടര്‍ത്തിയ മൂർഖൻ പാമ്പിന്‍റെ മുന്നിൽ നിന്ന് സാഹസികമായി കുഞ്ഞിനെ രക്ഷിച്ച് അമ്മ. കർണാടകയിലാണ് സംഭവം. വീടിന്‍റെ പടിക്കെട്ടിന് സമീപം പാമ്പ് നിലത്ത് കിടക്കുകയായിരുന്നു. ഇതറിയാതെ പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കാൽപ്പെരുമാറ്റം കേട്ട പാമ്പ്, പത്തിവിടര്‍ത്തിയതിനിടയിലാണ് സംഭവം കണ്ട അമ്മ മകനേയും എടുത്ത് ഓടുന്നത്. ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.