വധശിക്ഷാ സമയത്ത് അച്ഛന്റെ കൂടെയുണ്ടാകണമെന്ന് അപേക്ഷിച്ച് മകൾ; നിരസിച്ച് ശിക്ഷ നിശ്ചയിച്ച് കോടതി

അമേരിക്ക: അമേരിക്കയിലെ മിസോറിയിലെ ഒരു പെൺകുട്ടി വധശിക്ഷ നടപ്പാക്കുമ്പോൾ പിതാവിനൊപ്പം ഉണ്ടാവാൻ അനുമതി തേടി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. മറ്റന്നാൾ അയാളെ തൂക്കിലേറ്റും, മകളുടെ സാന്നിധ്യമില്ലാതെ. 2005-ൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. കെവിൻ ജോൺസൺ എന്നൊരാൾ നടത്തിയ കൊലപാതകവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഒരു വലിയ കഥയാണ്.

മൂന്ന് കുട്ടികളുടെ പിതാവായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ 2005 ൽ 19 വയസ്സുള്ളപ്പോഴാണ് കെവിൻ ജോൺസൺ വെടിവെച്ചു കൊല്ലുന്നത്. ആ സമയത്ത് അദ്ദേഹത്തിന് രണ്ട് വയസ്സുള്ള ഒരു മകളും ഉണ്ടായിരുന്നു. ഇന്ന് അവൾക്ക് പത്തൊൻപത് വയസ്സായി.  ജോൺസണ് മുപ്പത്തിയേഴു വയസ്സാണ് പ്രായം.

പതിനേഴു വർഷമായി ഈ കുറ്റകൃത്യത്തിന്‍റെ വിചാരണ നടക്കുകയാണ്. ഇന്ന്, കെവിൻ തന്‍റെ അവിവേകത്തിൽ ഖേദിക്കുന്നു. പക്ഷേ, കെവിന്‍റെ വധശിക്ഷ ഈ വരുന്ന നവംബർ ഇരുപത്തിയൊമ്പതാം തീയതി നടക്കും. വളർന്നുവരുമ്പോൾ, റാമി നിരവധി തവണ തന്‍റെ പിതാവിനെ ജയിലിൽ സന്ദർശിച്ചു. അതിനാൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം ഇന്ന് വളരെ ശക്തമാണ്.