അവസാന ബോൾ വരെ നീണ്ട ആവേശം; പാകിസ്ഥാനെ തോൽപിച്ച് ഇന്ത്യ

ടി20 ലോകകപ്പിന്റെ സൂപ്പർ 12 മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ. 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അർദ്ധസെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയ ശില്പി.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന പന്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിരാട് കോഹ്ലി 53 പന്തിൽ നിന്ന് 82 റൺസുമായി പുറത്താകാതെ നിന്നു. അവസാന പന്തിൽ ആർ അശ്വിന്‍റെ നാല് റൺസ് നിർണായകമായിരുന്നു. ഇഫ്തിഖർ അഹമ്മദ് (34 പന്തിൽ 51), ഷാൻ മസൂദ് (42 പന്തിൽ 52) എന്നിവരാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർമാർ.