സിനിമ 250 കോടി ക്ലബ്ബില്‍; നായകന് 3.72 കോടിയുടെ സൂപ്പര്‍ കാര്‍ സമ്മാനിച്ച്‌ നിര്‍മാതാവ്

ഭൂൽ ഭുലയ്യ 2 എന്ന ചിത്രം 250 കോടി ക്ലബ്ബിൽ എത്തിയതിന് പിന്നാലെ നടൻ കാർത്തിക് ആര്യന് 3.72 കോടി രൂപ വിലവരുന്ന സൂപ്പർ കാർ സമ്മാനിച്ച് നിർമ്മാതാവ് ഭൂഷൺ കുമാർ. ഭൂൽ ഭുലൈയ്യ 2 ഇതുവരെ 260 കോടി രൂപയാണ് കളക്ട് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള മെക്‌ലാരന്‍ ജിടി സൂപ്പര്‍ കാറാണ് സമ്മാനമായി നല്‍കിയത്. ഇന്ത്യയിലെ ആദ്യത്തെ മെക്‌ലാരന്‍ ജിടിയും ഇതുതന്നെ. ഇതു കൂടാതെ ലംബോര്‍ഗിനി ഉറുസ്, ബിഎംഡബ്ല്യു 520 ഡി, മിനി കൂപ്പര്‍ എസ്‍ കണ്‍വേര്‍ട്ടബിള്‍ തുടങ്ങിയ വാഹനങ്ങളും കാര്‍ത്തിക് ആര്യന്റെ ഗാരേജിലുണ്ട്.