ആദ്യ ഹൈഡ്രജന്‍ ട്രെയിനുകള്‍ ജര്‍മനിയില്‍ ഓടിത്തുടങ്ങി
മ്യൂണിക്: ജർമ്മനി ഹൈഡ്രജൻ ട്രെയിനുകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനുകൾ ജർമ്മനിയിൽ ഓടിത്തുടങ്ങി. ലോവർ സാക്സോണിയയിൽ നേരത്തെ സർവീസ് നടത്തിയിരുന്ന 15 ഡീസൽ ട്രെയിനുകൾക്ക് പകരമായിട്ടാണ് ഇവ സര്‍വീസ് ആരംഭിച്ചത്.
ട്രെയിനുകളുടെ പരീക്ഷണം വർഷങ്ങൾക്ക് മുൻപ് നടന്നിരുന്നു. കഴിഞ്ഞ വർഷമാണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് കാരണം ഇത് വൈകി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ട്രെയിനുകൾ നിർമ്മിക്കുന്ന ആള്‍സ്റ്റോം ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.
ഈ ട്രെയിനുകൾ ലോവർ സാക്സൺ പട്ടണങ്ങളായ കക്‌സ് ഹേവന്‍, ബ്രെമർ ഹേവന്‍, ബ്രെമർ വോര്‍ദെ, ബക്‌സ്ടീഹൂഡ് എന്നിവയിലൂടെ കടന്നുപോകും. ജർമ്മൻ റെയിൽ കമ്പനിയായ എല്‍എന്‍വിജി അൽസ്റ്റോമിന്‍റെ സഹകരണം തേടിയിട്ടുണ്ട്. ഓക്സിജനുമായി സംയോജിപ്പിച്ചാണ് ഹൈഡ്രജൻ ഉപയോഗിക്കുന്നത്.