‘മഹാറാണി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അവതരിപ്പിച്ചു

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി.മാർത്താഡൻ ചിത്രം ‘മഹാറാണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എസ്ബി ഫിലിംസിന്‍റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ഇഷ്കിന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്.

ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻ.എം ബാദുഷയാണ് സഹനിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ–സിൽക്കി സുജിത്ത്, മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്.

ഹരിശ്രീ അശോകൻ, ജോണി ആന്‍റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചേർത്തലയിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥനാണ്.