അസമില്‍ പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ളവയുമായി ലയിപ്പിക്കും
ഗുവാഹട്ടി: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 4 ജില്ലകളെ നിലവിലുള്ള ജില്ലകളുമായി ലയിപ്പിക്കാൻ അസം മന്ത്രിസഭ തീരുമാനിച്ചു. ബിസ്വനാഥ് ജില്ലയെ സോനിത്പുരുമായും ഹോജായ് ജില്ലയെ നാഗോണുമായും തമുല്‍പുര്‍ ജില്ലയെ ബക്‌സയുമായും ബജാലി ജില്ലയെ ബര്‍പെട്ട ജില്ലയുമായും ലയിപ്പിക്കും.
ഈ ജില്ലകളിലെ പൊലീസ് നീതിന്യായ സംവിധാനങ്ങള്‍ അതേപടി തുടരും. ഈ കാലയളവിൽ സ്ഥാപിച്ച മറ്റ് ജില്ലാ ഓഫീസുകളും അതേപടി തുടരുമെന്ന് സർക്കാർ അറിയിച്ചു.
ഈ തീരുമാനങ്ങൾ അസമിന്‍റെ ഭാവി ലക്ഷ്യമിട്ടുള്ളതാണ്. അസമിലെ ജനങ്ങളുടെ താൽപര്യം മുന്നിർത്തി മെച്ചപ്പെട്ട ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനങ്ങളെന്നും സർക്കാർ പറഞ്ഞു.