ലോകകപ്പില്‍ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ഗോള്‍ കീപ്പർ; റെക്കോർഡ് നേടി ലോറിസ്

ദോഹ: ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറെന്ന റെക്കോഡ് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസിന്. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനയ്ക്കെതിരായ ഫൈനലിലാണ് ലോറിസ് ഈ നേട്ടം കൈവരിച്ചത്. ജർമ്മനിയുടെ മാനുവൽ നൂയറുടെ റെക്കോർഡാണ് തകർത്തത്.

2010ലെ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലാണ് ലോറിസ് രാജ്യത്തിന് വേണ്ടി ആദ്യമായി ലോകകപ്പില്‍ കളിച്ചത്. അന്ന് മൂന്ന് മത്സരങ്ങളിലാണ് കളിച്ചത്.

2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ചു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ആറ് മത്സരങ്ങൾ കളിച്ചു. ഫ്രാൻസ് കിരീടം നേടിയിരുന്നു. ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനൽ താരത്തിൻ്റെ അഞ്ചാമത്തെ മത്സരമായിരുന്നു. ടുണീഷ്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നില്ല.