അവിവാഹിതർക്ക് സര്‍ക്കാര്‍ പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കണം; മഹാരാഷ്ട്രയില്‍ മാര്‍ച്ച്‌

സോലാപൂര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ അവിവാഹിതരായ യുവാക്കൾ ലിംഗാനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തി. സോളാപൂരിൽ ഒരു കൂട്ടം യുവാക്കൾ വധുവിനെ തേടി ‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’ എന്ന പേരിൽ മാർച്ച് നടത്തി. വിവാഹത്തിന് പെണ്ണിനെ വേണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

മാർച്ചിൽ പങ്കെടുത്ത അവിവാഹിതരായ യുവാക്കൾക്ക് സംസ്ഥാന സർക്കാർ പെൺകുട്ടികളെ നൽകണമെന്ന് ജില്ലാ കളക്ടർക്ക് സമർപ്പിച്ച നിവേദനത്തിൽ അവർ ആവശ്യപ്പെട്ടു. ലിംഗാനുപാതം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും അതിനായി പെൺ ഭ്രൂണഹത്യ തടയാനും സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വിവാഹ വസ്ത്രം ധരിച്ച് യുവാക്കൾ കുതിരപ്പുറത്ത് കയറി കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ബാന്‍ഡ് മേളവും ഒപ്പമുണ്ടായിരുന്നു.