നവജാത ശിശുക്കളെ പരസ്പരം മാറി നൽകി ആശുപത്രി അധികൃതർ; പരാതി നൽകാനുറച്ച് ബന്ധുക്കൾ

ആലപ്പുഴ: വനിതാ,ശിശു ആശുപത്രിയിൽ നവജാതശിശുക്കളെ പരസ്പരം മാറി നൽകി. മൂന്ന് ദിവസം മുമ്പ് ജനിച്ച രണ്ട് കുട്ടികൾക്കും കണ്ണുകളിൽ മഞ്ഞ നിറം കാണപ്പെട്ടിരുന്നു. ഇതിന്റെ ചികിത്സക്കു ശേഷം തിരികെ മടങ്ങാൻ നേരമാണ് ആലപ്പുഴ തത്തംപള്ളി സ്വദേശിയുടെ പെൺകുഞ്ഞിനെയും വലിയമരം സ്വദേശിയുടെ ആൺകുഞ്ഞിനെയും പരസ്പരം മാറി നൽകിയത്.

മുടിയിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കുട്ടികൾ മാറിയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ആരോഗ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകുമെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു.