ഐ-ലീ​ഗ് നവംബർ 12-ന് ആരംഭിക്കും; ഇത്തവണ 12 ടീമുകൾ

ഐ ലീഗിന്‍റെ 2022-23 സീസൺ നവംബർ 12ന് ആരംഭിക്കും. മൊത്തം 12 ടീമുകളാണ് ഇത്തവണ ഐ ലീഗിൽ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു.

ഐ ലീഗുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമില്ലാത്തതിനാൽ ആരാധകർ കടുത്ത നിരാശയിലായിരുന്നു. ഇതിനിടെയാണ് നവംബർ 12ന് ലീഗ് തുടങ്ങുമെന്ന് ഉറപ്പായത്. എന്നാൽ ഐ ലീഗ് ഫിക്സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫിക്സ്ചർ തയ്യാറാണെന്നും മറ്റ് ചില പ്രശ്നങ്ങൾ ഇനിയും പരിഹരിക്കാനിരിക്കുന്നതിനാൽ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കോവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ ലീഗ് ബംഗാളിൽ മാത്രമായാണ് നടത്തിയത്. എന്നാൽ ഇത്തവണ ഐ-ലീഗ് ഹോം എവേ മോഡിലേക്ക് മടങ്ങും. ലീഗിലെ ആറ് ക്ലബുകളുടെ ഹോം ഗ്രൗണ്ട് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എഐഎഫ്എഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു.