ഇന്ത്യൻ കോമൺവെൽത്ത് ടീം സുരക്ഷിതം; ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല

ബിർമിങ്ഹാം: ഇന്ത്യൻ കോമൺവെൽത്ത് ഗെയിംസ് ടീമിൽ കോവിഡ്-19 ആശങ്കയെന്ന വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ ബോക്സർ ലവ്‌ലിനയുടെ പരിശീലകൻ സന്ധ്യ ഗുരുങ്ങിന് കോവിഡ്-19 സ്ഥിരീകരിച്ചു എന്നൊരു വാർത്ത പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്ന് സ്ഥിരീകരിച്ചു.

ബർമിങ്ഹാം വിമാനത്താവളത്തിലെ പരിശോധനയിൽ സന്ധ്യക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സന്ധ്യ ഇന്ത്യയുടെ കോമൺവെൽത്ത് ടീമിലേക്ക് അവസാന നിമിഷം ചേർക്കപ്പെട്ടതിനാൽ ആണ് വിമാനത്താവളത്തിൽ കുടുങ്ങിയതെന്നും ഇപ്പോൾ പ്രത്യേക ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം.

കോമൺവെൽത്ത് ഗെയിംസ് വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 8 വരെ നടക്കും. ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്ര ഗെയിംസിൽ ഇന്ത്യൻ പതാകയേന്തും. 15 ഇനങ്ങളിലും പാരാ വിഭാഗത്തിൽ നാല് ഇനങ്ങളിലുമാണ് ഇന്ത്യ മത്സരിക്കുക. ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്‍റ് രാജേഷ് ഭണ്ഡാരിയാണ് ടീമിന്‍റെ മുഖ്യ ഡി-മിഷൻ.