ഓഹരി വിപണിയിൽ മുന്നേറി സൂചികകൾ; നിഫ്റ്റി 150 പോയിന്‍റ് ഉയർന്നു

മുംബൈ: വിദേശനാണ്യ ഒഴുക്കിനും ശക്തമായ ആഗോള സൂചനകൾക്കും ഇടയിൽ ആഭ്യന്തര വിപണിക്ക് ഇന്ന് മികച്ച തുടക്കം. പ്രധാന സൂചികകളായ നിഫ്റ്റി 150 പോയിന്‍റ് ഉയർന്ന് 17,950 ലെവലിന് മുകളിലും ബിഎസ്ഇ സെൻസെക്സ് 600 പോയിന്‍റ് ഉയർന്ന് 60,606 ലുമാണ് വ്യാപാരം. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ് എന്നിവ 0.6 ശതമാനം വരെ ഉയർന്നു.

എച്ച്‌യു‌എൽ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര എന്നിവ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി മാത്രമാണ് ആദ്യ വ്യാപാരത്തിൽ നഷ്ടം നേരിട്ടത്. മേഖലകളുടെ കാര്യത്തിൽ, നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ സൂചികകൾ ഒരു ശതമാനത്തിലധികം മുന്നേറ്റം നടത്തി. എന്നാൽ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികകൾ 0.3 ശതമാനം വരെ ഇടിഞ്ഞു.