‘ദ കേരള സ്റ്റോറി’ മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളുമെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി

കൊച്ചി: വിവാദ സിനിമ ‘ദ കേരള സ്‌റ്റോറിയുടെ’ ഹര്‍ജികള്‍ പരിഗണിക്കവെ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി രംഗത്ത്. ട്രെയിലര്‍ മുഴുവന്‍ സമൂഹത്തിനെതിരാകുന്നതല്ലല്ലോ എന്ന് കോടതി ചോദിച്ചു. നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്.ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കല്‍പ്പിക ചിത്രമല്ലേയെന്ന് കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും കോടതി ഹര്‍ജിക്കാരോട് ചോദിച്ചു.

അതേസമയം ചിത്രം വിദ്വേഷം പടര്‍ത്തുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. നിഷ്‌കളങ്കരായ ജനങ്ങളുടെ മനസില്‍ ചിത്രം വിഷം കുത്തിവെക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.