എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചിക്കാൻ ഒമാൻ രാജാവ് യുകെ സന്ദർശിക്കും

യുകെ: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് നാളെ യുകെയിലേക്ക് തിരിക്കും. സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ യുകെയിലേക്ക് പോകുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.

യുകെയില്‍ എത്തുന്ന ഒമാന്‍ ഭരണാധികാരി ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും യുകെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ അഭിനന്ദിക്കും.